January 30, 2026

ചേലകോട്ടുകര ശ്രീ മഹേശ്വര ക്ഷേത്രവും എസ്എൻഡിപി ശാഖയും സംയുക്തമായി നവതിയിൽ പ്രവേശിച്ച പ്രശസ്ത നാടകകൃത്തും നടനുമായ ജോസ് പായമേലിനെ അനുമോദിച്ചു

Share this News
റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ  അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു

പ്രശസ്ത നാടകകൃത്തും നടനുമായ ജോസ് പായമേൽ നവതിയിൽ പ്രവേശിച്ചതിന്റെ ഭാഗമായി ശ്രീ മഹേശ്വര ക്ഷേത്രം ചേല കോട്ടുകരയും എസ് എൻ ഡി പി യോഗം ചേല കൊട്ടുകര ശാഖയും സംയുക്തമായി സംഘടിപ്പിച്ച അനുമോദന ചടങ്ങ് കേരള സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ  ഉദ്ഘാടനം നിർവഹിച്ചു. തുടർച്ചയായി 50 വർഷം തൃശ്ശൂർ പൂരം എക്സിബിഷനിൽ നാടകം നടത്തി,15000 സ്റ്റേജുകളിൽ നാടകം ഇന്ത്യയുടെ പല ഭാഗത്തുമായി അരങ്ങേറ്റം നടത്തിയതും, ഒട്ടനവധി നാടകങ്ങൾ എഴുതിയും, അഭിനയത്തിൽ മികവ് പുലർത്തിയും ജനശ്രദ്ധ നേടിയെടുത്ത വ്യക്തിത്വത്തിന്റെ  ഉടമയാണ് ജോസ് പായമേൽ . 70 വർഷത്തെ കലാജീവിതം ആരോഗ്യ  കാരണങ്ങളാൽ 2013 ശേഷം കലാജീവിതത്തിൽ നിന്ന് വിട വാങ്ങിയ അദ്ദേഹത്തിന്  ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രത്യേക പ്രാർത്ഥനയോടെ  ഷാള് അണിയിച്ച് മെമെന്റോ  നൽകി അനുമോദിച്ചു.തുടർന്ന് 2023 -2024 അധ്യായന വർഷത്തിൽ SSLC & + 2 വർഷ പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പ്രത്യേക മൊമെന്റോ നൽകി അനുമോദനം നടത്തി. മുഴുവൻ വിദ്യാർത്ഥികളുടെ കൈവശം പുസ്തകം എത്തിക്കുന്നതിന്റെ ഭാഗമായി സൗജന്യ നിരക്കിൽ നോട്ടുപുസ്തകം  നൽകുന്ന ചടങ്ങിന്  പ്രത്യേക അനുമോദനം നൽകി. ശ്രീ മഹേശ്വര ക്ഷേത്രം പ്രസിഡൻ്റ്  കെ യു വേണുഗോപാലന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ   വസന്തകുമാരി വേണുഗോപാൽ  ഗുരുധർമ്മ പ്രചരണ സഭ മാതൃസഭ ജില്ലാ വൈസ് പ്രസിഡന്റ്  പ്രഭാഷണം നടത്തുകയും ചെയ്തു,തുടർന്ന് ആശംസകൾ അർപ്പിച്ചു കൊണ്ട് തൃശ്ശൂർ കോർപ്പറേഷൻ കൗൺസിൽ അംഗങ്ങളായ  ലീല വർഗീസ്, മേഴ്സി അജി, സുനിൽ രാജ്, കുളമുറ്റം ക്ഷേത്രം സെക്രട്ടറി  സജേഷ്,വളർക്കാവ് ക്ഷേത്രം സെക്രട്ടറി പ്രസന്നൻ,കരിക്കാട്ടുകര ക്ഷേത്രം സെക്രട്ടറി അജിതൻ,എസ്എൻഡിപി യോഗം  ചേലക്കൊട്ടുകര ശാഖാ പ്രസിഡന്റ് സുരേഷ്,സെക്രട്ടറി പ്രമോദ്,മഹേശ്വര ക്ഷേത്രം രക്ഷാധികാരി വിജയൻ പുളിക്കൽ,സോമൻ അമ്പലപ്പറമ്പിൽ എന്നിവർ സംസാരിച്ചു,യോഗത്തിൽ ക്ഷേത്രം സെക്രട്ടറി ഓ ക്കേ സത്യൻ നന്ദിയും ട്രഷറർ രജീഷ ദർശൻ നന്ദിയും പ്രകാശിപ്പിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

error: Content is protected !!