
മിന്നലേറ്റ് രണ്ട് മരണം.
മിന്നലേറ്റ് തൃശ്ശൂരിൽ രണ്ട് മരണം. തലക്കോട്ടുകര തോപ്പിൽ വീട്ടിൽ ഗണേശൻ (50), വാഴൂർ ക്ഷേത്രത്തിന് സമീപം വേളേക്കാട്ട് സുധീറിൻ്റെ ഭാര്യ നിമിഷ (42) എന്നിവരാണ് മരിച്ചത്.വേലൂർ കുറുമാലിലെ വിദ്യ എൻജിനിയറിങ് കോളേജിനു സമീപത്തെ തറവാട്ടു വീട്ടിലേക്ക് വന്നപ്പോഴാണ് ഗണേശന് മിന്നലേറ്റത്. ശനിയാഴ്ച രാവിലെ 11.30-നായിരുന്നു സംഭവം. മിന്നലേറ്റ ഗണേശനെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.തൃപ്രയാറിൽ വലപ്പാട് കോതകുളം ബീച്ചിലെ വീടിന് സമീപത്തുവച്ചാണ് മിന്നലേറ്റ് യുവതി മരിച്ചത്. ഇന്ന് രാവിലെ 10.30-ഓടെയാണ് സംഭവം. വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കാൻ പോയതാണ് നിമിഷ. ഈ സമയം ശക്തമായ ഇടിയും മിന്നലുമുണ്ടായിരുന്നു. നിമിഷ കുളി കഴിഞ്ഞ് വരാത്തതിനാൽ വീട്ടിലുള്ളവർ വന്ന് നോക്കിയപ്പോൾ കുളിമുറിയിൽ വീണു കിടക്കുന്നതാണ് കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചിരുന്നു. കുളിമുറിയിലെ വയറിങ് ഉരുകിയ നിലയിലായിരുന്നു. ബൾബ് പൊട്ടിച്ചിതറിയിരുന്നു. ഒരു ഭാഗത്തെ കോൺക്രീറ്റ് അടർന്നു പോയിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

