November 21, 2024

ദേശീയപാത മണ്ണുത്തി മേൽപ്പാലത്തിൽ ഗതാഗതനിയന്ത്രണം

Share this News
ഗതാഗതനിയന്ത്രണം

ദേശീയപാത മണ്ണുത്തിയിലെ മേൽപ്പാലത്തിൽ ഗർഡറുകൾ കൂടിച്ചേരുന്ന ഭാഗത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായി ഒരു ഭാഗത്തേക്കുള്ള പാത താത്കാലികമായി അടച്ചു. പാലക്കാട്ടുനിന്ന് എറണാകുളത്തേക്കുപോകുന്ന പാതയാണ് അടച്ചത്. ഈ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങളെ എറണാകുളം-പാലക്കാട് പാതയിലേക്ക് കടത്തിവിട്ടാണ് ഗതാഗതം നിയന്ത്രിച്ചിരുന്നത്. എന്നാൽ ഒരു പാതയിൽ നിന്ന് മറ്റൊരു പാതയിലേക്ക് ഗതാഗതം തിരിച്ചുവിടുമ്പോൾ കോൺക്രീറ്റോ ടാറോ ഉപയോഗിച്ച് റോഡ് ബലപ്പെടുത്തുന്നതിനു
പകരം ചെളി കൊണ്ടിട്ടാണ് പാതകളെ ബന്ധിപ്പിച്ചിരിക്കുന്നത് .
മഴ തുടങ്ങിയതോടെ ചെളി കലങ്ങി ഒഴുകിയതിനാൽ ഇരുചക്രവാഹനങ്ങൾക്കും ചെറുവാഹനങ്ങൾക്കും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്.
നിലവിൽ വലിയ വാഹനങ്ങൾക്കുമാത്രമാണ് ഇതിലൂടെ കടന്നുപോകാൻ കഴിയുന്നത്. നിരവധി ബൈക്കുകളാണ് ചെളിയിൽ തെന്നിവീണത്. സമാനമായ രീതിയിലുള്ള ഗതാഗതനിയന്ത്രണം മുടിക്കോട്ടിൽ അടുത്തയാഴ്ച മുതൽ നടപ്പാക്കും. അശാസ്ത്രീയമായ നിർമാണമാണ് മണ്ണുത്തി മേൽപ്പാലത്തിൽ നടക്കുന്നതെന്ന പരാതി ശക്തമാണ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

error: Content is protected !!