January 30, 2026

പത്മശ്രീ പുരസ്‌കാരം സ്വാമി മുനിനാരായണ പ്രസാദിന് കൈമാറി

Share this News

പത്മശ്രീ പുരസ്‌കാരം സ്വാമി മുനിനാരായണ പ്രസാദിന് കൈമാറി


നാരായണ ഗുരുകുലം അദ്ധ്യക്ഷൻ ഗുരു മുനിനാരായണ പ്രസാദിന് പത്മശ്രീ പുരസ്‌കാരം ചീഫ് സെക്രട്ടറി ഡോ. വി. വേണു കൈമാറി. വർക്കല നാരായണ ഗുരുകുലത്തിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാരം കൈമാറിയത്.

നാരായണ ഗുരുവിന്റെ എല്ലാ പദ്യ കൃതികളുടെയും സ്വതന്ത്രമായ വ്യാഖ്യാനവും വിവർത്തനവുമുൾപ്പെടെ 126ഓളം ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 100  മലയാളവും 26 ഇംഗ്ലീഷും കൃതികൾ ഇതിലുൾപ്പെടും. ഉപനിഷത്തുകളുടെയും ഭഗവദ് ഗീതയുടെയും സ്വതന്ത്ര വ്യാഖ്യാനങ്ങളും മുനിനാരായണ പ്രസാദിന്റേതായുണ്ട്. സൗന്ദര്യലഹരിയുടെ വിവർത്തനത്തിന് 2015ലും 2018ൽ ആത്മയാനം എന്ന ആത്മകഥക്കും കേരള സാഹിത്യ അക്കാഡമിയുടെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.നാരായണ ഗുരുകുലത്തിൽ നടന്ന പുരസ്‌കാര ദാന ചടങ്ങിൽ സന്യാസിമാർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

error: Content is protected !!