
പാണഞ്ചേരി മണ്ഡലം മഹിളാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ മുൻകാല പ്രസിഡന്റുമാരായ അമ്മിണി പോൾ, സുശീല രാജൻ, ജോളി ജോർജ്ജ്, ഭവാനി രാജൻ, ജയ ടി എ,ഷീജ ബെന്നി തുടങ്ങിയവരെ ആദരിച്ചു. പീച്ചി, പാണഞ്ചേരി എന്നീ മണ്ഡലങ്ങൾ വിഭജിച്ചതിനുശേഷം തിരെഞ്ഞെടുത്ത പീച്ചി മണ്ഡലം മഹിളാകോൺഗ്രസ് പ്രസിഡന്റ് ബിന്ദു ,ബിജു പാണഞ്ചേരി മഹിളാ കോൺഗ്രസ് പ്രസിഡന്റ് റീന മേരി ജോൺ, എന്നിവർക്ക് സ്വീകരണവും നൽകി .

അനുമോദന ചടങ്ങും, ആദരിക്കൽ ചടങ്ങും ജില്ലാ മഹിളാകോൺഗ്രസ് പ്രസിഡന്റ് ലീലാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. സുശീല രാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി.അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റുമാരായ കെ.പി.ചാക്കോച്ചൻ, ബാബു തോമസ്,മുൻ മണ്ഡലം പ്രസിഡന്റ് ഷിബു പോൾ ,മഹിളാകോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ശകുന്തള സജീവ്, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പ്രവീൺ രാജു, ജിൻസി ഷാജി, റോയ് തോമസ്, മത്തായി.എ.സി തുടങ്ങിയവർ സംസാരിച്ചു.