January 28, 2026

യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഉപാധ്യക്ഷൻ ശബരിനാഥിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചുകൊണ്ട് മണ്ണുത്തിൽ പ്രതിഷേധ പ്രകടനം നടത്തി

Share this News

യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഉപാധ്യക്ഷൻ ശബരിനാഥിനെ കള്ളകേസിൽ കുടുക്കി അറസ്റ്റ് ചെയ്തെന്ന് ആരോപിച്ച് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് മണ്ണുത്തി പാർട്ടി ഓഫീസിൽ നിന്നും മഹാത്മാ സ്ക്വയറിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ ജിത്ത് ചാക്കോ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ കെ.സി.അഭിലാഷ് ഉത്ഘാടനം ചെയ്തു.

സ്വർണ്ണക്കടത്തിൽ കുടുംബത്തോടെ അന്വേഷണം നേരിടേണ്ടതിനാൽ പിണറായിവിജയന്റെ സമനിലതെറ്റി എന്നും ഒരു കരിങ്കൊടി പ്രതിഷേധം പോലും നേരിടാനുള്ള ആര്‍ജ്ജവമില്ലാത്ത കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഭീരുത്വം വിളിച്ചോതുന്ന അറസ്റ്റാണ് കെ.എസ് .ശബരിനാഥന്റേതെന്നും ഉദ്ഘാടനം പ്രസംഗത്തിൽ കെ സി അഭിലാഷ് പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി എം.എൽ.ബേബി മുഖ്യപ്രഭാഷണം നടത്തി, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറിമാരായ അൽജോ ചാണ്ടി, സുധി തട്ടിൽ, വിനീഷ് പ്ലാച്ചേരി, സന്ദീപ് സഹദേവൻ, ബ്ലെസ്സൺ വർഗീസ്,വിഷ്ണു ചന്ദ്രൻ ,ജിന്റോ,രാജീവ്‌ മരാത്ത്, നന്ദകുമാർ ,ജോമോൻ , ജിസൺ ,മിഥുൻ ,സിബിൻ,ശ്രീരാഗ് , ഡെൽവിൻ ,അനുപ് എന്നിവർ നേതൃത്വം നൽകി. മുതിർന്ന കോൺഗ്രസ്‌ നേതാവ് എ .സേതുമാധവൻ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാരായ എം.യു.മുത്തു, ബാബു തോമസ്, കെ.പി.ചാക്കോച്ചൻ, ഷിബു പോൾ, രാജേഷ് കുളങ്ങര എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/E4g9Km7XXRYFic775YZUgZ

error: Content is protected !!