
കൊടപ്പുള്ളി കുഞ്ഞയ്യപ്പൻ (പാപ്പു) മകൻ പുരുഷോത്തമൻ (86) അന്തരിച്ചു.
സംസ്കാര ചടങ്ങുകൾ നാളെ (19 .07.2022 ) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ
ദീർഘകാലം ജി ഡി പി എസ് ന്റെ പ്രവർത്തകനും നിലവിൽ കേന്ദ്ര ഉപദേശക സമിതി അംഗവും മുൻ കേന്ദ്ര വൈസ് പ്രസിഡണ്ടുമാണ് ഗുരുധർമ്മ പ്രചാരണ സഭയുടെ തൃശ്ശൂർ ജില്ലാ കമ്മിറ്റി ശ്രീ കൊടപ്പുള്ളി പുരുഷോത്തമൻ (തൃശ്ശൂർ,പെരിങ്ങോട്ടുകര) അവർകളുടെ നിര്യാണത്തിൽഅനുശോചനം രേഖപ്പെടുത്തി. ടിയാന്റെ വേർപാടിൽ സഭക്കുണ്ടായ നഷ്ടം വിലമതിക്കുവാൻ പറ്റാത്ത ഒന്നാണെന്ന് പ്രമേയത്തിലൂടെ ജില്ലാ സെക്രട്ടറി കെ യു വേണുഗോപാലൻ, സഭ തൃശൂർ ജില്ലാ അധ്യക്ഷൻ പി എം.വേലായുധൻ മാസ്റ്ററുടെ സാന്നിധ്യത്തിൽ അവതരിപ്പിച്ചു. കേന്ദ്ര സമിതി അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, മണ്ഡലം കമ്മിറ്റി ഭാരവാഹികൾ, യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ ടിയാന്റെ വസതിയിൽ എത്തി ടിയാന്റെ വേർപാടിൽ കുടുംബ അംഗങ്ങൾക്കും സഭയ്ക്കും ഉണ്ടായ ദുഃഖത്തിൽ പങ്കുചേർന്ന് ടിയാന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കണമെന്ന് പ്രാർത്ഥന നടത്തുകയും ചെയ്തു
പ്രാദേശിക വാർത്തകൾ what’s ap ൽ ലഭിക്കുന്നതിന് താഴെ Link Click ചെയ്യുക
https://chat.whatsapp.com/E4g9Km7XXRYFic775YZUgZ

