
ടിപ്പർ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ചുമട്ടുതൊഴിലാളി മരിച്ചു.
പട്ടിക്കാട് ചാണോത്ത് മിനി ടിപ്പർ ലോറി അപകടത്തിൽ പരിക്കുപറ്റിയ ചുമട്ടുതൊഴിലാളി അലന്റ്റ് ലാസർ മരിച്ചു.ശനിയാഴ്ച രാവിലെയാണ് കോൺക്രീറ്റ് ഇഷ്ടിക കയറ്റിവന്ന ടിപ്പർ ലോറി കനാലിലേക്ക് മറിഞ്ഞ് മൂന്ന് യൂണിയൻ തൊഴിലാളികൾക്ക് പരിക്കുപറ്റിയത്. വാരിയെല്ല് പൊട്ടി മാരകമായ പരിക്ക് പറ്റിയ അലൻ്റ് ലാസറിനെ
തൃശ്ശൂരിലെ ദയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിത്സ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് രാത്രി 9 മണിയോടുകൂടി മരണപ്പെടുകയായിരുന്നു.അറങ്ങാശ്ശേരി ലാസർ മകൻ അലന്റ് (28) ന്റെ സംസ്കാരം ഇന്ന് (ഞായറാഴ്ച) വൈകിട്ട് നാലുമണിക്ക് പട്ടിക്കാട് മാർത്തോമാ ശ്ലീഹ പള്ളിയിൽ നടക്കും.
വാർത്തകൾ Telegram ൽ ലഭിക്കും

