
താണിപ്പാടത്ത് സർവീസ് റോഡിലേക്കുള്ള പ്രവേശനം അടച്ചു.
പട്ടിക്കാട് നിന്നും വാണിയംപാറ ദിശയിലേക്ക് പോകുന്ന താണിപ്പാടം ബസ് സ്റ്റോപ്പിലേക്ക് പ്രവേശിക്കുന്ന ഭാഗവും അടച്ചു.ഇനി വാണിയമ്പാറ ഭാഗത്ത് നിന്ന് പഞ്ചായത്തിലേക്ക് പോകണമെങ്കിൽ പട്ടിക്കാട് പോയി പാലത്തിൻ്റെ അടിയിലൂടെ തിരിഞ്ഞ് വരണം കല്ലിടുക്ക് കഴിഞ്ഞാൽ പിന്നെ ചുവന്ന മണ്ണാണ് പ്രവേശനം ഉള്ളത് എല്ലാ ബസ്റ്റോപ്പിന് മുൻപിലും ഒരു എൻട്രി വേണം എന്ന ആവശ്യത്തിന് ഒരു നടപടിയും ഇല്ല. ജനപ്രതിനിധികൾ ഇത് കണ്ട ഭാവം പോലും ഇല്ല. നിലവിൽ മണ്ണൂത്തി വടക്കഞ്ചേരി വരെ സർവ്വീസ് റോഡിലേക്ക് വെറും 5 എൻട്രികൾ മാത്രമാണ് ഉള്ളത്. നിലവിൽ ഒരു പാട് സ്ഥാപനങ്ങൾ പൂട്ടി പോയി. കൃത്യമായ സിഗ്നലോട് കൂടി എല്ലാ പ്രദേശത്തേക്കും എൻട്രികൾ ഉണ്ടെങ്കിൽ ഇവിടെ നശിച്ച് പോകുന്ന വ്യാപാര സ്ഥാപനങ്ങളെ കൈ പിടിച്ച് ഉയർത്താൻ കഴിയും. സാധാരണക്കാരുടെയും കച്ചവടക്കാരുടെയും പ്രശ്നങ്ങളിൽ ഇടപെടാൻ അവരുടെ തായ സംഘടനകൾ പോലും ഇല്ല എന്ന സംസാരം ഇവർക്കിടയിൽ ഉണ്ട്..
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

