
പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ കണ്ണാറ സ്വദേശി ആൽവിൻ സ്വർണ്ണ മെഡൽ നേടി
42-ാമത് കേരള സ്റ്റേറ്റ് സബ് ജൂനിയർ എക്യുപ്പ്ഡ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 120 കിലോ വിഭാഗത്തിൽ കണ്ണാറ സ്വദേശി സി.ബി ആൽവിൻ സ്വർണമെഡൽ കരസ്ഥമാക്കി.
ഒരപ്പൻപാറ ചിറമ്മൽ ബിജുവിന്റെയും ഷീബയുടെയും മൂത്ത മകനാണ് ആൽവിൻ . മെയ് 17 മുതൽ 19 വരെ നടന്ന മത്സരത്തിലാണ് മെഡൽ നേട്ടം. ഈ നേട്ടത്തോടെ പഞ്ചാബിൽ നടക്കുന്ന നാഷണൽ ചാമ്പ്യൻഷിപ്പിലേയ്ക്ക് സെലക്ഷന് വേണ്ടി കാത്തിരിക്കുകയാണ് തൃശൂർ സെന്റ് തോമസ് സ്കൂൾ പ്ലസ്‌ടു സയൻസ് വിദ്യാർത്ഥിയായ ആൽവിൻ. തൃശൂർ സ്വദേശി കിരൺ ആണ് പരിശീലകൻ.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

