
ആഗോളതലത്തിൽ മികച്ച ജീവിതനിലവാരമുള്ള നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നഗരങ്ങളിൽ കൊച്ചിയും തൃശ്ശൂരും മുന്നിൽ. ഡൽഹിയെയും മുംബൈയെയും മറികടന്നാണ് കേരളീയ നഗരങ്ങൾ മുന്നിലെത്തിയത്. ഓക്സ്ഫഡ് ഇക്കണോമിക് ഗ്ലോബൽ സിറ്റീസ് ഇൻഡെക്സിലാണ് ഇൗ നേട്ടം.
സാമ്പത്തികസ്ഥിതി, മാനവവിഭവശേഷി, ജീവിതനിലവാരം, പരിസ്ഥിതി, ഭരണനിർവഹണം എന്നീ അഞ്ചുവിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് മികച്ച ജീവിതനിലവാരമുള്ള നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഉത്തരേന്ത്യൻ നഗരങ്ങളേക്കാൾ കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ നഗരങ്ങളാണ് ജീവിതനിലവാരത്തിൽ മികച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ജീവിതനിലവാര സൂചികയിൽ ഡൽഹിക്കും മുംബൈയ്ക്കും പുറമേ, ബംഗളൂരുവിനെയും ഹൈദരാബാദിനെയും കൊച്ചിയും തൃശ്ശൂരും പിന്നിലാക്കി.
യു.എസ്. നഗരമായ ന്യൂയോർക്ക്, യു.കെ.യിലെ ലണ്ടൻ എന്നിവയാണ് ആഗോളതലത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl
