January 30, 2026

സംസ്ഥാന വിവരവകാശ കമ്മീഷന്‍ ഹിയറിങ്; 33 പരാതികള്‍ തീര്‍പ്പാക്കി

Share this News

സംസ്ഥാന വിവരവകാശ കമ്മീഷന്‍ ഹിയറിങ്

സംസ്ഥാന വിവരവകാശ കമ്മീഷന്‍ ജില്ലയിൽ നടത്തിയ ഹിയറിങ്ങിൽ പരിഗണിച്ച 37 പരാതികളില്‍ 33 എണ്ണം തീര്‍പ്പാക്കി. ബാക്കി പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. കലക്ടറേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ വിവരാവകാശ കമ്മീഷണര്‍ ഡോ. കെ.എം ദിലീപാണ് പരാതികള്‍ പരിഗണിച്ചത്. റവന്യൂ, പോലീസ്, തദ്ദേശസ്വയംഭരണം, വാട്ടർ അതോറിറ്റി വകുപ്പുകളിലെയും  കാർഷിക സർവകലാശാലയിലെയും   പരാതികളാണ് പരിഗണിച്ചത്. വകുപ്പുകൾ ബന്ധപ്പെട്ട വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. കൂടാതെ അപേക്ഷകർക്ക്‌ യഥാസമയം വിവരങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും വിവരവകാശ കമ്മീഷണർ നിർദ്ദേശിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl
error: Content is protected !!