
പനിപ്പേടിയിൽ കേരളം; സർക്കാർ ആശുപത്രികൾ നിറയുന്നു
സംസ്ഥാനത്ത് രണ്ടാഴ്ചക്കിടെ പകർച്ചപ്പനി ബാധിച്ച് മരിച്ചത് മുപ്പതിലേറെ പേർ. ദിവസവും അമ്പതിലേറെ പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്. 4 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. 1431 പേർ ലക്ഷണങ്ങളുമായി ചികിത്സയിലുണ്ട്. 6 മാസത്തെ കണക്കെടുത്താൽ ഇത് 47 പേരാണ്. ജപ്പാൻ ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണമാകട്ടെ 7. രണ്ടാഴ്ചക്കിടെ 77 പേർക്ക് എലിപ്പനി ബാധിച്ചപ്പോൾ മരിച്ചത് 7 പേരാണ്.കഴിഞ്ഞ ദിവസം 6151 പേരാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. 108 പേർക്ക് ഡെങ്കി ലക്ഷണങ്ങളായിരുന്നു. 35 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു.
കഴിഞ്ഞദിവസം പനി ബാധിച്ച് ആശുപത്രിയിൽ എത്തിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്
∙ ഏറ്റവും കൂടുതൽ പനിബാധിതർ മലപ്പുറത്ത്
∙ ഏറ്റവും കുറവ് ഇടുക്കിയിൽതിരുവനന്തപുരം – 516
കൊല്ലം – 446
പത്തനംതിട്ട – 247
ഇടുക്കി – 199
കോട്ടയം – 269
ആലപ്പുഴ – 343
എറണാകുളം – 467
തൃശൂർ – 422
പാലക്കാട് – 443
മലപ്പുറം – 906 –
കോഴിക്കോട് – 706
വയനാട് – 412
കണ്ണൂർ – 443
കാസർകോട് – 332
ആകെ – 6151
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

