
ഗുരുവായൂരിൽ നെയ്‌വിളക്ക് വഴിപാടും റെക്കോഡിൽ
ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച ഉച്ചവരെ മാത്രം വരുമാനം 83 ലക്ഷം രൂപ കടന്നു. നെയ്‌വിളക്ക് വഴിപാട് ശീട്ടാക്കിയ വകയിൽ 28 ലക്ഷത്തിലേറെയും.
വൈശാഖം ഒരാഴ്ച പിന്നിടുമ്പോൾ ക്ഷേത്രത്തിൽ വഴിപാടിനങ്ങളിലെ വരുമാനം കുത്തനെ ഉയർന്നു. ഒരു ദിവസത്തെ മൊത്തം വരുമാനം ഇതുവരെ ശരാശരി 75 ലക്ഷം വരെയാണ് ഉണ്ടാകാറ്. 80 കടക്കുന്നത് ആദ്യമായാണ്.
പ്രത്യേക ദർശനത്തിന് ശനിയാഴ്ച മുതൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ നെയ് വിളക്കുകാരുടെ എണ്ണം കൂടി. വരിയിൽ നിൽക്കാതെ ദർശനം നടത്തുന്നതിനുകൂടിയാണ് നെയ്‌വിളക്ക് ശീട്ടാക്കുന്നത്. വൈശാഖം തീരുന്ന ജൂൺ ആറുവരെ പ്രത്യേക ദർശനനിയന്ത്രണമുള്ളതിനാൽ നെയ് വിളക്കുകാർ കൂടുതലായുണ്ടാകും.
ശനിയാഴ്ച തുലാഭാരം വഴിപാടിൽ 20 ലക്ഷമാണ് വരുമാനം. അഞ്ചുലക്ഷം രൂപയുടെ പാൽപ്പായസം ശീട്ടാക്കിയിട്ടുണ്ട്. 446 ചോറൂണും 44 വിവാഹങ്ങളും ഉണ്ടായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

