January 31, 2026

മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തി

Share this News


തൃശ്ശൂര്‍ ജില്ലാ ശുചിത്വ മിഷന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെയും ദേശീയ ഡങ്കു ദിനാചരണത്തിന്റെയും ഭാഗമായി തൃശ്ശൂര്‍ കളക്ടറേറ്റ് പരിസരത്ത് ശുചീകരണം നടത്തി. ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ പരിപാടി ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റെ ഡയറക്ടര്‍ മുഹമ്മദ് ഷഫീഖ്, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.കെ മനോജ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സതീഷ്, മാസ് മീഡിയ ഓഫീസര്‍ സന്തോഷ്, മാലിന്യമുക്ത നവകേരളം ജില്ലാ കോ-കോര്‍ഡിനേറ്റര്‍ ബാബു കുമാര്‍, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ രജിനേഷ് രാജന്‍, അസി. കോര്‍ഡിനേറ്റര്‍മാരായ എം. മുര്‍ഷിദ്, സംഗീത്, ആര്‍.ജി.എസ്.എ കോര്‍ഡിനേറ്റര്‍മാര്‍, ശ്രീ കേരള വര്‍മ്മ കോളേജ്, പാറമേക്കാവ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍, കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ജീവനക്കാര്‍, കളക്ടറേറ്റിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മഴക്കാല പൂര്‍വ്വ ശുചീകരണം ശക്തിപ്പെടുത്തുന്നതിനായി മെയ് 18, 19 തീയതികളില്‍ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. തദ്ദേശസ്ഥാപനങ്ങളില്‍ ശുചീകരണം പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl
error: Content is protected !!