
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മണ്ണുത്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി ജ്യോതിയാത്രയ്ക്ക് നൽകിയ സ്വീകരണം യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി.വിൻസെൻ്റ് ഉദ്ഘാടനം ചെയ്തു
കർണ്ണാടകാ പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി ജ്യോതി യാത്രാ ചെയർമാൻ ആർ. ദുരൈ നയിക്കുന്ന ജ്യോതി പ്രയാണം മെയ് 15 ബാംഗ്ലൂരിൽ നിന്നാരഭിച്ച് മെയ് 21 ശ്രീപെരുമ്പത്തൂരിൽ സമാപിക്കുന്ന
ഈ യാത്രയ്ക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മണ്ണുത്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണൂത്തി മഹാത്മാ സ്ക്വയറിൽ സ്വീകരണം നൽകി. മണ്ണൂത്തി മണ്ഡലം പ്രസിഡൻ്റ് എം.യു. മുത്തുവിൻ്റെ അദ്ധ്യക്ഷതയിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി.വിൻസെൻ്റ് മുൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻആർ.ദുരൈ ,കെ.എൻ.വിജയകുമാർ ,കെ .സി .അഭിലാഷ്, ജിജോ ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. സണ്ണി വാഴപ്പിള്ളി ,എ.വി.സുദർശൻ ,ജോണി അരിബൂര് ,സി.എ.ജോസ് ,ഗിരീഷ് കുമാർ ,തുടങ്ങിയവർ നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

