
തൃശ്ശൂർ മണ്ണുത്തി ബോസ്ക്കോ നഗറിൽ താമസിയ്ക്കുന്ന 9 വയസ്സ് മാത്രം പ്രായമുള്ള ഒരു കൊച്ചു മിടുക്കൻ്റെയും ശരീരത്തിലെ ഞരമ്പുകളെ തളർത്തുന്ന അപൂർവ്വ അസുഖത്താൽ കിടപ്പിലായ പട്ടിക്കാട് സ്വദേശി ഹരികൃഷ്ണൻ എന്ന ചെറുപ്പക്കാരൻ്റേയും ജീവൻ രക്ഷിക്കാനുള്ള ചികിത്സാചിലവിലേക്ക് വീണ്ടും ഒരു ബിരിയാണി ചലഞ്ചുമായി നിങ്ങൾക്കു മുന്നിൽ കൈകൂപ്പുകയാണ്. കാലിൽ ഫുട്ബോൾ തട്ടി പരിക്കേറ്റ ഈ 9 വയസ്സുകാരൻ നിലവിൽ ജീവിതത്തിനും മരണത്തിനുമിടയിലാണ്. കാലിലെ ഞരമ്പുകൾ പൊട്ടി പഴുത്ത് ഇൻഫെക്ഷനായി ഹൃദയത്തിനേയും വൃക്കയേയും ബാധിച്ച് അത്യാസന്ന നിലയിൽ അപ്പോളോ ആശുപത്രിയിൽ കഴിയുന്ന ഈ കുരുന്നു ജീവൻ്റെ ചികിത്സയ്ക്ക് നാളിത് വരെ ഏകദേശം 8 ലക്ഷം രൂപയോളം ബില്ലുകൾ വന്നിട്ടുണ്ട്. പെയിൻ്റിംഗ് തൊഴിലാളിയായ അച്ഛനും സ്കൂളിലെ സ്വീപിംഗ് തൊഴിലാളിയായ അമ്മയ്ക്കും താങ്ങാവുന്നതിനുമപ്പുറമാണ് ഈ തുക.
ഈ വരുന്ന മേയ് 26 ഞായറാഴ്ച്ച നാം നടത്തുന്ന ബിരിയാണി ചലഞ്ച് ഈ കുഞ്ഞിനും ഹരികൃഷ്ണനും വേണ്ടിയാണ്. ഒരു ബിരിയാണിയ്ക്ക് (ചിക്കൻ ബിരിയാണി മാത്രമേയുള്ളൂ) 130 രൂപ മാത്രമാണ് ഈടാക്കുന്നത്. നിങ്ങളുടേയും കുടുംബത്തിൻ്റേയും ഒരൊറ്റ നേരത്തെ ഭക്ഷണം ഈ ബിരിയാണിയാക്കിയാൽ ഒന്നല്ല, രണ്ട് മനുഷ്യജീവനുകളെ മരണത്തിന് വിട്ടുകൊടുക്കാതെ ചേർത്ത് പിടിക്കാൻ നമുക്ക് കഴിയും. തൃശ്ശൂർ ജില്ലയിലെ സാധിക്കുന്ന സ്ഥലങ്ങളിലേയ്ക്കൊക്കെ ബിരിയാണി എത്തിയ്ക്കുവാൻ നാം ശ്രമിയ്ക്കുന്നുണ്ട്. ബിരിയാണി കഴിയ്ക്കാതെ സ്പോൺസർഷിപ്പായും സാമ്പത്തിക സഹായങ്ങളായും (എത്ര ചെറുതോ വലുതോ ആയാലും) നിങ്ങൾക്കീ ചലഞ്ചിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9645166334
9544960020
9746697765
7994829912
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

