January 31, 2026

തൃശൂരിലെ ആകാശപാതയില്‍ കോഫി ഷോപ്പുകളും കടകളും, ജൂണില്‍ തുറക്കും

Share this News

തൃശൂരിലെ ആകാശപാതയില്‍ കോഫി ഷോപ്പുകളും കടകളും, ജൂണില്‍ തുറക്കും

സംസ്ഥാനത്തെ തന്നെ നീളം കൂടിയ ആകാശപാത നവീകരണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. 360 മീറ്റര്‍ നീളമുളള പൂര്‍ണമായും ശീതീകരിച്ച ആകാശപാതയില്‍ കോഫി ഷോപ്പുകളും കടകളും സ്ഥാപിക്കും.ഇതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്. ശീതീകരിക്കുന്നതിനൊപ്പം കോഫി പാര്‍ലറുകളും സ്ഥാപിക്കുന്നതോടെ ആകാശപാതയുടെ മുഖച്ഛായ തന്നെ മാറും. തിരക്കേറിയ ശക്തന്‍ നഗറിലെ നാല് റോഡുകളെ ബന്ധിപ്പിച്ചാണ് ആകാശപാതയുടെ നിര്‍മ്മാണം. നഗരത്തിലെ ഏറ്റവും അപകടം പിടിച്ച ഈ മേഖലയില്‍ സുരക്ഷ ലക്ഷ്യമിട്ടാണ് ആകാശപ്പാത ഒരുക്കിയത്. നാല് ലിഫ്റ്റുകളും സിസിടിവി ക്യാമറകളും സ്ഥാപിച്ചു. വയറിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്. എട്ട് കോടി രൂപ ചെലവിട്ടാണ് നവീകരണം നടത്തുന്നത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl
error: Content is protected !!