
തൃശ്ശൂർ ജില്ലാ കരിങ്കൽ ആന്റ് മെറ്റൽ വർക്കേഴ്സ് യൂണിയൻ (CITU) ജില്ലാ സമ്മേളനം കൊക്കാലെ യൂണിയൻ ജില്ലാ കമ്മറ്റി ഓഫീസിൽ കേരളാ സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി കോനിക്കര പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് അഡ്വ സി.ജെ.ബിമൽ അദ്ധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി കെ വി ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ.പി.ആർ ജയകുമാർ അഭിവാദ്യം ചെയ്തു സംസാരിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റായി അഡ്വ സി ജെ ബിമൽ നെയും , സെക്രട്ടറിയായി കെ.വി ചന്ദ്രനെയും ,കെ.ടി ഫ്രാൻസിസ് നെ ട്രഷററായും , വൈസ് പ്രസിഡന്റുമാരായി കെ എസ് അരവിന്ദാക്ഷൻ,
മുഹമ്മദ് മുസ്തഫ യേയും സി.കെ രാമകൃഷ്ണൻ , ത്രേസ്യ സൈമൺ എന്നിവരെ ജോയിന്റെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. നിർമ്മാണ പ്രവർത്തികൾക്കാവശ്യമായ കരിങ്കല്ല് ലഭ്യമാക്കുന്നതിന് അടച്ചു പൂട്ടപ്പെട്ട ചെറുകിട കോറികൾ തുറന്നു പ്രവർത്തിക്കുന്നതിനാശ്യമായ സാഹചര്യം ഉണ്ടാക്കണമെന്ന് പ്രമേയത്തിലൂടെ ഒ സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm


