
കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ കാറ്റിൽ മുടിക്കോട് വാർഡിലെ ചാത്തംകുളത്ത് തെങ്ങ് വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു. കിഴക്കത്തുപറമ്പിൽ ഷാഹുൽ ഹമീദിന്റെ വീടിനു മുകളിലാണ് തെങ്ങ് വീണത്.ശക്തമായ കാറ്റിൽ സമീപത്തുള്ള തെങ്ങ് വീടിന്റെ പാരപ്പറ്റിനു മുകളിലേക്ക് മറിഞ്ഞ് വീഴുകയും പാരപ്പറ്റ് ഭാഗികമായി തകരുകയും ചെയ്തു. അപകടത്തിൽ ആർക്കും പരിക്കില്ല.
