
ചെമ്പൂത്ര എൻ എസ് എസ് കരയോഗത്തിന്റെ അറുപതാം വാർഷിക പൊതുയോഗം റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് ഡയറക്ടർ ബോർഡ് മെമ്പർ എ സുരേശൻ മുഖ്യ പ്രഭാഷണം നടത്തി. കോളേജ്, പ്ലസ്ടു ,എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് ,സ്കൂൾ തലത്തിൽ പഠിക്കുന്ന കുട്ടികൾക്കുള്ള പഠനോപകരണം എന്നിവ വിതരണം ചെയ്തു. 75 വയസ്സ് പൂർത്തിയായ മുതിർന്ന പൗരന്മാരെ പൊന്നാട അണിയിച്ച് ആദരിച്ചു. യൂണിയൻ സെക്രട്ടറി കെ.സുരേന്ദ്രൻ ഇൻസ്പെക്ടർ ശ്രീജിത്ത് കരയോഗം പ്രസിഡന്റ് കെ.കുമാരൻ നായർ , സെക്രട്ടറി രാമചന്ദ്രൻ പിള്ള , ജോയന്റ് സെക്രട്ടറി വിജയൻ എന്നിവർ സംസാരിച്ചു.
