January 31, 2026

റെക്കോഡ് ഉയരത്തിൽനിന്ന് പൈനാപ്പിൾ വില താഴ്ന്നു

Share this News


റെക്കോഡ് വിലയിൽ എത്തിയശേഷം സംസ്ഥാന ത്ത് പൈനാപ്പിൾ വിലയിൽ ഇടിവ്. കിലോയ്ക്ക് 10 രൂപയോളമാണ് ചില്ലറ വിപണിയിൽ കുറഞ്ഞത്. ഇതോടെ പൈനാപ്പിൾ പഴത്തിന് കിലോയ്ക്ക് എറണാകുളത്ത് 70-75 രൂപയാണ് നിരക്ക്. വലുപ്പം കുറഞ്ഞതിന് 60-70 രൂപയും. വേനൽ മഴ എത്തിയതിനു പിന്നാലെയാണ് വിലയിൽ ഇടിവ് പ്രകടമായത്. എന്നാൽ, മുൻ വർഷത്തെ അപേക്ഷിച്ച് പൈനാപ്പിൾ വില ഉയർന്ന നിരക്കിലാണെന്ന് വ്യാപാരികൾ പറഞ്ഞു. വിപണിയിലേക്ക് മാമ്പഴത്തിന്റെറെ വരവ് കൂടിയാലും പൈനാപ്പിൾ വിലയെ ബാധിക്കും.

ഗ്രോവേഴ്‌സ് അസോസിയേഷൻ്റെ കണക്കുകൾ പ്രകാരം പൈനാപ്പിൾ പഴത്തിന് 67 രൂപയിൽനിന്ന് 65 രൂപയിലെത്തിയിട്ടുണ്ട്. പച്ചയ്ക്കും സ്പെഷ്യൽ പച്ചയ്ക്കും രണ്ട് രൂപ വീതം കുറഞ്ഞ് 52 രൂപ, 54 രൂപയിലെത്തി.

ഉത്പാദനം കുറഞ്ഞുനിൽ ക്കുന്നതിനാൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് കർഷകർ പറയുന്നത്. ചൂട് കൂടിയതും മഴ കുറഞ്ഞതും ഉത്പാദനത്തെ ബാധിച്ചിരുന്നു. കേരളത്തിന് പുറത്തുള്ള വിപണികളിൽ പൈനാപ്പിൾ ആവശ്യം കൂടിയിട്ടുണ്ട്. അതേ സമയം, കഴിഞ്ഞ വർഷം അഞ്ചുമുതൽ ഒൻപതു രൂപയ്ക്കുവരെ ലഭിച്ച വിത്തിന് ഇപ്പോൾ 15 രൂപയാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

error: Content is protected !!