
ഒടമല മഖാം നേർച്ച സമാപന പരിപാടികൾക്ക് നാളെ (വ്യാഴാഴ്ച ) തുടക്കം
പെരിന്തൽമണ്ണ ഒടമല മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ഔലിയ (റ)വിന്റെ പേരിൽ നാലു മാസം നീണ്ടുനിന്ന ആണ്ടുനേർച്ചയുടെ സമാപന പരിപാടികൾക്ക് നാളെ (വ്യാഴാഴ്ച) തുടക്കം. സമാപന പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് നാളെ രാത്രി 7:00മണിക്ക് നടക്കുന്ന മതപ്രഭാഷണ സദസ്സ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.ശരീഫ് റഹ്‌മാനി നാട്ടുകൽ മുഖ്യപ്രഭാഷണം നടത്തും. വെള്ളിയാഴ്ച രാത്രി 7:00മണിക്ക് നൂറെ അജ്മീർ ആത്മീയ മജ്ലിസ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫസർ കെ ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. വലിയുദ്ധീൻ ഫൈസി വാഴക്കാട് പ്രാർത്ഥന മജ്‌ലിസിന് നേതൃത്വം നൽകും.ശനിയാഴ്ച വൈകിട്ട് 4:00മണിക്ക് നടക്കുന്ന സ്നേഹസംഗമം ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി ഉദ്ഘാടനം ചെയ്യും.മൊടപ്പിലപ്പള്ളി പരമേശ്വരൻ നമ്പൂതിരിപ്പാട്,ഫരീദ് റഹ്മാനി കാളികാവ് എന്നിവർ പ്രഭാഷണം നടത്തും.
ഞായർ രാവിലെ 9:00മണിക്ക് മഖാം സിയാറത്തിനും മൗലീദ് പാരായണത്തിനും ഏലംകുളം ബാപ്പു മുസ്ലിയാർ നേതൃത്വം നൽകും. തുടർന്ന്10:30ന് ജാതിമതഭേദമന്യേ ആയിരങ്ങൾ പങ്കെടുക്കുന്ന അന്നദാനത്തോടെ ഈ വർഷത്തെ നേർച്ചക്ക് സമാപനമാക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

