
വ്യത്യസ്തങ്ങളായ ഒരുപാട് സമരങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച തൃശൂർ മേയറുടെയും, എം.എൽ.എ.യുടെയും നാടായ നെട്ടിശ്ശേരി റോഡിൻ്റെ പണി പൂർത്തീകരിക്കുന്നു. ആദ്യം അധികാരികളുടെ കണ്ണ് തുറക്കുവാനായി അപേക്ഷ നൽകുകയും, ഫ്ലക്സ് വയ്ക്കുകയും ചെയ്തു. എന്നിട്ടും അനക്കമില്ലാതായപ്പോൾ
റോഡിലെ കുഴിയെണ്ണി തിട്ടപ്പെടുത്തുന്നവർക്ക് പൊൻപണം നൽകി പ്രതിഷേധിച്ചു. മന്ത്രി ആർ.ബിന്ദുവിൻ്റെ കണ്ണട വിവാദം വന്നപ്പോൾ ജനങ്ങൾക്ക് ദുരിതങ്ങൾ നൽകി ധൂർത്തടിക്കുന്നവർക്കെതിരെ റോഡിൻ്റെ അവസ്ഥ കാണുവാൻ കണ്ണടകൾ വിതരണം ചെയ്ത് പ്രതിഷേധിച്ചു. അനങ്ങാത്ത ഭരണാധികൾക്കെതിരെ തളരാത്ത പ്രതിഷേധവുമായി നാട്ടുകാർ മുന്നോട്ടു നീങ്ങി. അപകടങ്ങൾ പതിവായപ്പോൾ റോഡിൽ പതിയിരുന്ന കാലന് ആട്ടിയോടിക്കൽ സമരവും നടത്തി ജനകീയ പ്രതിഷേധം ശക്തമാക്കി.
തുടർന്ന് സമരങ്ങളുടെ സമ്മർദ്ദത്തിൻ്റെ ഭാഗമായി റോഡ് പണിക്ക് വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു പ്രവർത്തനങ്ങൾ ആരംഭിച്ചു. നിലവിൽ നീണ്ട വർഷക്കാലത്തെ ദുരിതങ്ങൾക്ക് പരിസമാപ്തി കുറിക്കുകയാണ് ഒരു കോടി 55 ലക്ഷത്തി അറുപത്തി ആറായിരത്തി മുന്നൂറ്റി അമ്പത്തി ആറ് രൂപ മുടക്കി പണി പൂർത്തീകരണത്തിലൂടെ. എക്സ് സുബൈദാർ മേജർ കെ.കെ.ഉണ്ണികൃഷ്ണൻ, കാർഷിക സർവ്വകലാശാല മുൻ ജോയിൻ്റ് റെജിസ്ട്രാർ വി.ബാലഗോപാലൻ, ജെൻസൻ ജോസ് കാക്കശ്ശേരി, എ.അഭിലാഷ്, ശശി നെട്ടിശ്ശേരി, എച്ച്.ഉദയകുമാർ, സോജൻ മഞ്ഞില തുടങ്ങിയവരാണ് നാട്ടുകാരുടെ സഹകരണത്തോടെ ജനകീയ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത്.പത്ര, ടെലിവിഷൻ മാധ്യമങ്ങൾ ഏറെ പ്രാധാന്യം നൽകി ജനങ്ങൾക്ക് വേണ്ടി നാടിനു വേണ്ടി റിപ്പോർട്ടുകൾ നൽകിയതിന് ജനകീയ പ്രതിഷേധ കൂട്ടായ്മ നന്ദി അറിയിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

