
പാണഞ്ചേരി ബ്ലോക്ക് തല ജവഹർ ബാൽ മഞ്ചിൻ്റെ മണ്ഡലം പ്രസിഡന്റുമാർ ചുമതലയേറ്റു. പി.എം.പി ബാങ്ക് ഹാളിൽ വെച്ചു നടന്ന പരിപാടി സംസ്ഥാന കോർഡിനേറ്റർ സുരേഷ് കരുൺ ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് ചെയർപേഴ്സൺ മിനി വിനോദ് അധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ എസ്എസ്എൽസി, പ്ലസ്‌ടു വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും പഠനോപകരണ വിതരണവും ഉണ്ടായിരുന്നു.
കോൺഗ്രസ്സ് നേതാക്കളായ ഭാസ്ക്കരൻ ആദംകാവിൽ, അഡ്വ. ഗിരീഷ്, എം.എൽ ബേബി, കെ.സി അഭിലാഷ്, മിനി നിജോ, റോയ്കെ ദേവസ്സി, കെ.പി ചാക്കോച്ചൻ, എം.യു മുത്തു, ബിന്ദു ബിജു, ഷിബു പോൾ, ഓമന ജയശങ്കർ, ജയപ്രകാശ്, ജോണി അരിമ്പൂർ എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

