
വിലങ്ങന്നൂരും സമീപ പ്രദേശങ്ങളിലും സ്വകാര്യ വ്യക്തികളുടെ മതിലിന്മേലും രാഷ്ട്രീയപാർട്ടികളുടെയും , ക്ഷേത്ര കമ്മറ്റികളുടെയും ബോർഡുകളിലും എംപറർ ഇമ്മാനുവൽ എന്ന സംഘടനയുടെ പേരിലുള്ള പോസ്റ്ററുകൾ വ്യാപകമായി പതിച്ചിട്ടുണ്ട്.മുൻകൂർ അനുമതി വാങ്ങാതെ മത രാഷ്ട്രീയ സംഘടനകളുടെ പോസ്റ്ററുകൾക്കു മുകളിലും സ്വകാര്യ വ്യക്തികളുടെ മതിലുകളിലും ഇത്തരം മേൽവിലാസം ഇല്ലാത്ത പോസ്റ്ററുകൾ രാത്രികാലങ്ങളിൽ കൊണ്ട് പതിക്കുന്നത് പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പടർത്തുന്നതും നാട്ടിലെ സാമുദായിക സൗഹൃദം തകർക്കുന്നതുമാണ്.പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ലാത്ത ഇത്തരം പ്രവണതകൾ അവസാനിപ്പിക്കേണ്ടത് ആയതിനാലാണ് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ പോലീസിൽ പരാതി നൽകിയത്.എത്രയും പെട്ടെന്ന് മേൽപ്പറഞ്ഞ സംഘടനയുടെ ആളുകളുമായി ബന്ധപ്പെട്ട് വേണ്ട നിയമനടപടികൾ സ്വീകരിക്കുമെന്ന് പീച്ചി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഉറപ്പ് നൽകി.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

