
തൃശ്ശൂർ കോർപ്പറേഷൻ ആദ്യ മേയറും മുതിർന്ന കോൺഗ്രസ് നേതാവുമായ അന്തോണി മകൻ ജോസ് കാട്ടൂക്കാരൻ(92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങൾമൂലം വിശ്രമത്തിലായിരുന്നു. തൃശ്ശൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. തൃശ്ശൂർ അരണാട്ടുകരയിലായിരുന്നു താമസം. 2000-ൽ തൃശ്ശൂരിനെ കോർപ്പറേഷനായി ഉയർത്തിയ ശേഷം നടന്ന തിരഞ്ഞെടുപ്പിൽ അരണാട്ടുകര ഡിവിഷനിൽ നിന്ന് വിജയിച്ച അദ്ദേഹം മേയറായി തിരഞ്ഞെടുക്കപ്പെടുകയായിരു.2004-വരെ മേയർ പദവിയിൽ തുടർന്നു. ഏറെക്കാലും ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.സംസ്കാരം നാളെ( 06-05-2024 തിങ്കളാഴ്‌ച )ഉച്ചതിരിഞ്ഞ് 4 മണിക്ക് അരണാട്ടുകര സെൻ്റ് തോമസ് പള്ളിയിൽ ഭാര്യ: സെലീന ജോസ്, മക്കൾ: ആൻറണി, റാഫേൽ, റെയ്‌സി, റിസൺ മരുമക്കൾ: ജീന, ലിന്റോ, ജോൺസൺ, ഷീന
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KFrfAmGjZSEEzTKRSd0SEL
