
മേള ആചാര്യൻ കേളത്ത് അരവിന്ദാക്ഷൻ മാരാര്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. നാലു പതിറ്റാണ്ട് തൃശൂർ പൂരത്തിന്‍റെ ഭാഗമായിരുന്നു.ഇലഞ്ഞിത്തറ മേളത്തിൽ ദീർഘകാലം പെരുവനത്തിന്‍റെ വലം തലയായി നിന്നു. അച്‌ഛൻ മാക്കോത്ത് ശങ്കരൻ കുട്ടി മാരാരായിരുന്നു ഗുരു.പതിനാറാം വയസ്സിൽ തൃശൂർ പൂരത്തോടൊപ്പമുള്ള പ്രയാണം ആരംഭിച്ചു.എൺപതാം വയസ്സിൽ വാർധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളാൽ തൃശൂര്‍ പൂരത്തിലെ മേളത്തില്‍ നിന്നും സ്വയം പിന്‍വാങ്ങി. കേരള സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അവിവാഹിതനായിരുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KFrfAmGjZSEEzTKRSd0SEL

