January 29, 2026

കല്ലിടുക്ക് – മൈലാട്ടുംപാറ റോഡിൽ കുടിവെള്ള പൈപ്പ്; ടാറിങ്ങിന് മുൻപ്  പൂർണ്ണമായും പൈപ്പ് സ്ഥാപിക്കണമെന്നാവശ്യവുമായി അനീഷ് മേക്കര

Share this News

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതി പ്രകാരം നിർമ്മാണ പ്രവർത്തികൾ ആരംഭിച്ച 6 കിലോമീറ്റർ ദൈർഘ്യം വരുന്ന കല്ലിടുക്ക് – മൈലാട്ടുംപാറ റോഡിൽ കല്ലിടുക്ക് മുതൽ തെക്കുംപാടം വരെ 1 കി.മി മാത്രമാണ് ജൽ ജീവൻ കുടിവെള്ള പൈപ്പ് സ്ഥാപിച്ചിട്ടുള്ളത്.  കന്നുകാലിച്ചാൽ – മൈലാട്ടുംപാറ ഉൾപ്പെടുന്ന ബാക്കി 5 കി.മി ഭാഗത്ത്  കുടിവെള്ള പൈപ്പ് സ്ഥാപിച്ചിട്ടില്ല. ഇവിടെ ടാറിങ്ങിന് മുൻപ് പൈപ്പ് സ്ഥാപിക്കുന്നില്ലെങ്കിൽ വീണ്ടും റോഡ് പൊളിക്കേണ്ടി വരും.കരാറുകാരനു വേണ്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്  കരിവാരി തേക്കാനുള്ള നീക്കം അപലപനീയമാണന്ന് വാർഡ്  മെമ്പർ അനീഷ് മേക്കര പറഞ്ഞു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KFrfAmGjZSEEzTKRSd0SEL
error: Content is protected !!