
പീച്ചി ഡാമിൻ്റെ ഇടതു-വലതു കര കനാൽ ഉടൻ തുറന്നുവിടണമെന്നാവശ്യപ്പെട്ടു കർഷക
കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.പി.എൽദോസ് കൃഷി മന്ത്രിക്കു നിവേദനം നൽകി. കടുത്ത വേനലിൽ ഒല്ലൂർ നിയോജക മണ്ഡലത്തിലെ മലയോര മേഖലകൾ വെന്ത് ഉരുകുകയാണ്.മറ്റ് പല പ്രദേശങ്ങളിലും വേനൽ മഴ ലഭിച്ചപ്പോൾ ഒല്ലൂരിലെ മലയോര മേഖലകളിൽ വേനൽ മഴ ലഭിച്ചില്ല
വെള്ളം ലഭിക്കാത്ത പക്ഷം വലിയ കൃഷി നാശമാണ് സംഭവിക്കാൻ പോകുന്നത്
കുലക്കാറായ നേന്ത്ര വാഴയുടെ പിണ്ടികൾ ചുങ്ങുന്നു, ജാതിമരത്തിലെ കായകൾ മൂക്കാതെ കൊഴിഞ്ഞ് പോകുന്നു,
കുടി വെള്ളത്തിനായുള്ള കിണറുകൾ വറ്റി പോകുന്നു,പച്ചക്കറി കൃഷി നശിച് പോകുന്നു
രൂക്ഷമായ വരൾച്ചയിൽ നിന്നും കൃഷി നാശത്തിൽ നിന്നും മലയോര മേഖലയെ രക്ഷിക്കുന്നത് പീച്ചി ഡാമാണ്.
ഡാമിലെ കനാലുകളിൽ കൂടി വെള്ളം തുറന്ന്പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു വിട്ടാൽ മലയോര മേഖല ജല സുഭിക്ഷമാകും
ആയതു കൊണ്ട് ഇടത്കര, വലതുകര കനാലുകളിൽ കൂടി വെള്ളം തുറന്ന് വിട്ട് ജല ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.പി.എൽദോസ് കൃഷി മന്ത്രിക്കു നിവേദനം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KFrfAmGjZSEEzTKRSd0SEL

