September 8, 2024

വേണാട് എക്‌സ്പ്രസിന് മേയ് ഒന്ന് മുതല്‍ എറണാകുളം സൗത്തില്‍ സ്റ്റോപ്പില്ല,സമയക്രമത്തിലും മാറ്റം

Share this News

വേണാട് എക്സ്പ്രസ് മേയ് ഒന്ന് മുതൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിർത്തില്ല. ഇനി മുതൽ എറണാകുളം നോർത്ത് വഴിയാകും സർവ്വീസ് നടത്തുക. 16302 തിരുവനന്തപുരം -ഷൊർണൂർ വേണാട് ഇനി മുതൽ എറണാകുളം നോർത്ത് സ്റ്റേഷനിൽ രാവിലെ 9:50 ന് അര മണിക്കൂർ നേരത്തെയെത്തും. 16301 ഷൊർണൂർ- തിരുവന്തപുരം വേണാട് എക്സ്പ്രസ് എറണാകുളം ടൗൺ സ്റ്റേഷനിൽ വൈകീട്ട് 5:15-നെത്തും. ഇതോടെ ഷൊർണൂർ റൂട്ടിലെ എറണാകുളം മുതലുള്ള ഓരോ സ്റ്റേഷനിലും വേണാട് എക്സ്പ്രസ് 30 മിനുട്ട് നേരത്തെയും എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും പുതിയ സമയക്രമം പ്രകാരം 15 മിനിറ്റ് നേരത്തെ എത്തിച്ചേരുന്നതാണ്.

എറണാകുളത്തുനിന്ന് ഷൊർണൂരിലേക്കുള്ള പുതിയ സമയക്രമം

സ്റ്റേഷൻ, ട്രെയിൻ എത്തിച്ചേരുന്ന സമയം)

എറണാകുളം നോർത്ത്: 9.50 AM
ആലുവ: 10.15 AM
അങ്കമാലി: 10.28 AM
ചാലക്കുടി: 10.43 AM
ഇരിങ്ങാലക്കുട: 10.53 AM
തൃശ്ശൂർ: 11.18 AM
വടക്കാഞ്ചേരി: 11.40 AM
ഷൊർണൂർ ജം.: 12.25 PM

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl
error: Content is protected !!