
പേരാമംഗലത്ത് കാർ കത്തി നശിച്ചു
ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്ന് സംശയിക്കുന്നു. തെച്ചിക്കോട്ടുകാവ് അമ്പലപ്പറമ്പിൽ ഇന്ന് രാവിലെയാണ് സംഭവം. വാഹനത്തിൽ നിന്നും പുക ഉയരുന്നത് കൊണ്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും തീ പെട്ടെന്ന് ആളിക്കത്തുകയായിരുന്നു. ആനപ്പാപ്പാന്മാരും നാട്ടുകാരും കൂടി തീ കെടുത്തി. മനപ്പടിയിലുള്ള തടത്തിൽ കണ്ണൻ്റെ കാറാണ് കത്തിയത്. നാട്ടുകാരായ ശിവപ്രസാദ്, ജയരാജ്, ബിനു, ജോയി, താജ്ജുദീൻ എന്നിവരും വടക്കഞ്ചേരിയിൽ നിന്നും ഫയർഫോഴ്സ് എത്തി തീ അണച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

