
തൃശ്ശൂർ പാർലമെൻറ് സ്ഥാനാർത്ഥി കെ. മുരളീധരനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പീച്ചി മേഖല യുഡിഎഫിന്റെ നേതൃത്വത്തിൽ വിലങ്ങന്നൂർ സെൻററിൽ പൊതുസമ്മേളനം നടത്തി. സമ്മേളനം യുഡിഎഫിന്റെ പ്രമുഖ നേതാവും CMP യുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായ സി പി ജോൺ ഉദ്ഘാടനം ചെയ്തു.രാജ്യത്തിന്റെ നിലനിൽപ്പിനായുള്ള തെരഞ്ഞെടുപ്പാണെന്നും,കേരളത്തിൽ 20 ൽ 20 സീറ്റും നേടുമെന്നും, രാജ്യത്ത് ഇന്ത്യ മുന്നണി അധികാരത്തിലെത്തുമെന്നും,യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ യുഡിഎഫിന് വോട്ട് ചെയ്യുമെന്നും CP ജോൺ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. UDF മണ്ഡലം ചെയർമാൻ കെ പി. ചാക്കാച്ചൻ അദ്ധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി അഡ്വ.ഷാജി കോടങ്കണ്ടത്ത് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഷൈജു കുരിയൻ സ്വാഗതവും BS എഡിസൺ നന്ദിയും പറഞ്ഞു. ബാബു തോമസ്, ഷിബു പോൾ, വിനോദ് തേനംപറമ്പിൽ , MK ശിവരാമൻ, സജി താന്നിക്കൽ,ഷിബു പീറ്റർ, സജി ആൻഡ്രൂസ്, ബിനു കെ വി, സിബിൻ ജോസഫ്, ജോജോ കണ്ണാറ, ജയപ്രകാശ്, TU കുര്യൻ, വിത്സൻ പയ്യപ്പിള്ളി, ശകുന്തള ഉണ്ണികൃഷ്ണൻ, K M കുമാരൻ, ഷാജി പീറ്റർ , ബാബു പതിപ്പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

