
പട്ടിക്കാട് ചാണോത്ത് വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ കപ്പേളയിൽ
തിരുനാൾ 2024 ഏപ്രിൽ 19,20,21 തിയതികളിൽ നടക്കും. ഏപ്രിൽ 19 വെള്ളിയാഴ്ച വൈകിട്ട് 6.00 മണിക്ക് കൊടിയേറ്റം വികാരി ഫാ ജിജോ വള്ളുപാറ നിർവഹിച്ചു.ഏപ്രിൽ 20 ശനിയാഴ്ച വൈകിട്ട് 6.00 ന് രൂപം എഴുന്നുള്ളിച്ച് വെയ്ക്കലും ഏപ്രിൽ 21 ഞായറാഴ്ച വൈകീട്ട് 5.00 മണിക്ക് ഇടവക ദേവാലയത്തിൽആഘോഷമായ തിരുനാൾ കുർബാന,തുടർന്ന് കപ്പേളയിലേക്ക് പ്രദക്ഷിണം എന്നിവയും
തിരുകർമ്മങ്ങൾക്ക് ശേഷം ലേലം, നേർച്ച ഭക്ഷണം ഉണ്ടായിരിക്കുന്നതാണ് ചടങ്ങുകൾക്ക് കൺവീനർ ഡെയ്സൺ വട്ടേക്കാട്ടുകര, ജോൺസൺ ചാലയ്ക്കൻ, ഇലവത്തിങ്കൽ വർഗ്ഗീസ്, ഷാജൻ ചുങ്കത്ത്, ഷിജു ചിറ്റിലപ്പിള്ളി, തുടങ്ങിയവർ നേതൃത്വം നൽകും

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

