
തൃശ്ശൂർ പൂരത്തിനോടനുബന്ധിച്ച ട്രിച്ചൂർ അർബൻ കോ-ഓപ്പറേറ്റിവ് ബാങ്ക് പൊതുജനങ്ങൾക്കായി സംഭാര വിതരണം ബാങ്കിൻ്റെ പാട്ടുരായ്ക്കൻ ബ്രാഞ്ചിൽ നടത്തി. പ്രസ്തുത പരിപാടി മുൻ നിയമസഭാ സ്പീക്കർ തേറബിൽ രാമകൃഷ്ണൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ബാങ്ക് ചെയർമാൻ പോൾസൺ ആലപ്പാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ രാജു പുക്രാത്ത് , ഡയറക്ടർമാരായ എൻ ജെ സൈമൺ , മോഹൻ ഇമ്മട്ടി, ബാങ്ക് സിഇഒ പി എസ് ശങ്കരൻ, AGM ടി കെ കമല സഹകാരികൾ ബാങ്ക് ജീവനക്കാർ എന്നിവർ സംബന്ധിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

