
ദേശീയപാതയിൽ ടിപ്പറിന് പുറകിൽ ബൈക്കിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
ദേശീയപാതയിൽ നിറുത്തിയ ടിപ്പറിന് പുറകിൽ ഇടിച്ച് KL 49 220 എന്ന നമ്പറിലുള്ള ബൈക്കിൽ സഞ്ചരിച്ച ആലത്തൂർ വണ്ടാഴി സ്വദേശി പുളിക്കൽപറമ്പിൽ ഇസ്മെയിലിൻ്റെ മകൻ ഷാനു (35) ആണ് മരിച്ചത്. പത്താം കല്ല് ബിവറേജസ് ഔട്ട്ലെറ്റിന് മുൻപിൽ നിറുത്തിയ ടിപ്പറിൽ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. ഇവിടെ വാഹനം നിറുത്തരുതെന്ന് പറഞ്ഞ് പോലീസ് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു . ഇവിടെ സൂചനാ ബോർഡും മുൻപ് വെച്ചിരുന്നു. അനധികൃത മായി പലരും പാർക്ക് ചെയ്യുന്നത് മൂലം നിരവധി അപകടങ്ങൾ ഉണ്ടായതിനെതിരെ ശക്തമായ ജനരോക്ഷം ഉണ്ടായപ്പോഴാണ് ഇവിടെ സൂചനാ ബോർഡ് വെച്ചത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

