
” റാഗിങ്ങ് നമുക്ക് വേണ്ടേ വേണ്ട “, തൃശ്ശൂർ വഴുക്കുമ്പാറ ശ്രീനാരായണ ഗുരു കോളേജിലെ വിദ്യാർത്ഥികൾ
വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണ് റാഗിങ്ങ് എന്ന് ഡോ. എ. സുരേന്ദ്രൻ.

വഴുക്കുമ്പാറ, ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ആന്റി- റാഗിങ്ങ് സെല്ലിന്റെ റാഗിങ്ങ് വിരുദ്ധ ക്യാമ്പേയ്ൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു കോളേജ് പ്രിൻസിപ്പാളായ ഡോ. എ. സുരേന്ദ്രൻ. നല്ല സൗഹൃദങ്ങൾ കലാലയ ജീവിതത്തിന്റെ കാതലാണ്, സൌഹാർദപൂർണ്ണമായ സ്വാതന്ത്ര്യമുള്ള കലാലയാന്തരീക്ഷം വ്യക്തിത്വ വികസനത്തിന് അനിവാര്യമാണ്, നമുക്ക് റാഗിങ്ങ് വേണ്ടേ വേണ്ട, അദ്ദേഹം തുടർന്ന് അഭിപ്രായപ്പെട്ടു. ഉദ്ഘാടന ചടങ്ങിന് ശേഷം റാഗിങ്ങ് വിരുദ്ധ പ്രതിജ്ഞ പ്രിൻസിപ്പാൾ ചൊല്ലിക്കൊടുക്കുകയും എല്ലാ വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും പ്രതിജ്ഞ ഏറ്റു പറയുകയും ചെയ്തു . തുടർന്ന് റാഗിങ്ങ് വിരുദ്ധ സിഗ്നേച്ചറിങ്ങ് നടന്നു. കോളേജിലെ മുഴുവൻ ആളുകളും പൊതുവായി സ്ഥാപിച്ച ബോർഡിൽ ഒപ്പിട്ടു. കൂടാതെ റാഗിങ്ങ് വിരുദ്ധ പോസ്റ്ററുകൾ കോളേജിന്റെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിച്ചു. റാഗിങ്ങ് വിരുദ്ധ സെല്ലിന്റെ കൺവീനറും മാത്തമാറ്റിക്സ് വിഭാഗം മേധാവിയുമായ ലിയ മത്തായി, മാത്തമാറ്റിക് സ് വിഭാഗം അസി. പ്രൊഫ. ദിൽജ ഡേവീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇന്ന് രാവിലെ ക്യാ ക്യാമ്പയിൻ സംഘടിപ്പിച്ചത്.

പ്രദേശിക വാർത്തകൾ what’s app ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/E4g9Km7XXRYFic775YZUgZ
