
കല്ലിടുക്കിലെ അടിപ്പാതയുടെ ഉയരം നാല് മീറ്ററിൽ നിന്ന് നാലര മീറ്ററായി ഉയർത്താമെന്ന് ഹൈവേ അതോറിറ്റി അറിയിച്ചു. കല്ലിടുക്ക് ജനകീയസമിതി പ്രസിഡന്റ് സുഭാഷ്‌കുമാർ ജില്ലാ നിയമസേവന അതോറിറ്റിക്ക് നൽകിയ പരാതിയിൽ ഹൈവേ അതോറിറ്റി അധികൃതരെ കൂടി വിളിച്ചു വരുത്തി യോഗം നടത്തിയതിനെ തുടർന്നാണ് ഉയരം നാലര മീറ്ററാക്കി ഉയർത്താമെന്ന് അധികൃതർ അറിയിച്ചത്. ഏഴ് മീറ്റർ ഉയരം വേണമെന്നായിരുന്നു ജനകീയ സമിതി ആവശ്യപ്പെട്ടിരുന്നതെങ്കിലും വലിയ വാഹനങ്ങൾക്കും കടന്നുപോകാൻ കഴിയുന്ന വിധത്തിൽ അഞ്ചര മീറ്റർ ഉയരമെങ്കിലും വേണമെന്ന നിലപാടിലേക്ക് അവർ മാറിയിട്ടുണ്ട്.
മണ്ണുത്തി വടക്കുഞ്ചേരി ആറുവരിപ്പാതയിൽ 11 അടിപ്പാതകളിൽ എട്ടെണ്ണം ഒരേ വലിപ്പത്തിൽ ഉയരം കൂടിയവയും മൂന്നെണ്ണം ഒരേ വലിപ്പത്തിൽ ഉയരം കുറഞ്ഞവയുമാണെന്നാണ് ഹൈവേ അധികൃതർ അറിയിച്ചത്. എന്നാൽ ചെറിയ അടിപ്പാതകളെല്ലാം വ്യത്യസ്‌ത അളവുകളിലാണ് എന്ന് ജനകീയ സമിതി ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് അടിപ്പാതകളുടെ ഉയരം ജഡ്‌ജ് നേരിട്ടെത്തി പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

