
പാണഞ്ചേരി പഞ്ചായത്തിലെ ഹരിതകർമസേനയുടെ പേരിലുള്ള കൺസോർഷ്യം ബാങ്ക് അക്കൗണ്ടിൽനിന്ന് സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് ഒന്നരലക്ഷം തട്ടിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പയ്യനം വാർഡ് അംഗവും ഹരിതകർമസേന കൺസോർഷ്യം പഞ്ചായത്തുതല പ്രസിഡന്റുമായ സിന്റലിയുടെ പേരിൽ പീച്ചി പോലീസ് കേസെടുത്തു.പദ്ധതിയുടെ പഞ്ചായത്ത് നിർവഹണ ചുമതലയുള്ള വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
യൂസർഫീ ആയി ഈടാക്കുന്ന തുക കൺസോർഷ്യം ചുമതലയുള്ള പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ പേരിലാണ് ബാങ്കിൽ നിക്ഷേപിക്കുന്നത്. സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ടാണ് സിന്റലി ഗ്രാമീൺ ബാങ്ക് പട്ടിക്കാട് ശാഖയിൽനിന്ന് പണം പിൻവലിച്ചത്.ഇതു കൂടാതെ ഒരുചെക്കിൽ 4000 രൂപ എഴുതി മൂന്ന് ചേർത്ത് 34,000 രൂപയും കൈപ്പറ്റി.നാല് ഇടപാടുകളിൽ നിന്നായി 1,54,000 രൂപ തട്ടിയെടുത്തത് ഓഡിറ്റിങ് വിഭാഗമാണ് കണ്ടെത്തിയത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

