
യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ കളക്ടർ വി.ആർ. കൃഷ്ണ തേജ മുൻപാകെയാണ് നാലു സെറ്റ് പത്രിക സമർപ്പിച്ചത്. ടി.എൻ. പ്രതാപൻ എം.പി, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, തേറമ്പിൽ രാമകൃഷ്ണൻ, സി.എ. റഷീദ് എന്നിവർ ഒ പ്പമുണ്ടായിരുന്നു. രാവിലെ പടിഞ്ഞാറെക്കോട്ടയിൽ കെ. കരുണാകരന്റെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയ ശേഷം കാൽനടയായി പ്രവർത്തകർക്കൊപ്പം എത്തിയാണ് പത്രിക സമർപ്പിച്ചത്. ഒ. അബ്ദുറഹ്മാൻകുട്ടി, എം.പി. വിൻസെന്റ്, ടി.വി. ചന്ദ്രമോഹൻ, സി.എച്ച്. റഷീദ്, കെ.ആർ. ഗിരിജൻ, ജോൺസൺ, പി.എം. ഏലിയാസ്, ജോബി കയ്പമംഗലം, മനോജ് ചിറ്റിലലപ്പള്ളി എന്നിവർ നേതൃത്വം നൽകി. സ്ഥാനാർത്ഥിക്ക് കെട്ടിവയ്ക്കാനുള്ള തുക ടി.എൻ പ്രതാപൻ എം.പി യുടെ ഒരു മാസത്തെ ശമ്പള അലവൻസിൽ നിന്നാണ് നൽകിയത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

