January 28, 2026

തൃശൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Share this News

തൃശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി നാമനിർദേശ പത്രിക സമർപ്പിച്ചു. അയ്യന്തോൾ അമർ ജവാൻ ജ്യോതിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പത്രിക സമർപ്പിക്കാനെത്തിയത്. തൃശൂർ ലോകസഭ മണ്ഡലത്തിലെ തീരദേശ മത്സ്യത്തൊഴിലാളികളാണ് സുരേഷ് ഗോപിക്കായി കെട്ടിവെക്കാനുള്ള തുക നൽകിയത്. രാവിലെ പാറമേക്കാവ് ക്ഷേത്രത്തിലും സുരേഷ് ഗോപി ദർശനം നടത്തിയിരുന്നു.
പ്രകടനത്തിൽ ആയിരക്കണക്കിന് ബിജെപി പ്രവർത്തകരും സംസ്ഥാന, ജില്ലാ നേതാക്കളും പങ്കെടുത്തു. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ സുരേഷ് ഗോപി ജനപിന്തുണ തേടിയിരുന്നു. ഇതുവരെ തനിക്ക് നൽകിയ സ്നേഹവും കരുതലും പ്രാർത്ഥനയും ഇനി അങ്ങോട്ടും ഉണ്ടാകണമെന്ന്‌ സുരേഷ് ഗോപി അഭ്യർത്ഥിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!