
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനമായ ഇന്നലെ (ഏപ്രില്‍ 4) തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ ലഭിച്ചത് 5 പത്രികകള്‍. ബി ജെ പി സ്ഥാനാര്‍ഥി സുരേഷ് ഗോപി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍, സ്വതന്ത്ര സ്ഥാനാര്‍ഥികളായ ജോഷി, കെ.ബി സജീവ്, കെ.പി കല എന്നിവരാണ് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. തൃശൂര്‍ ലോകസഭ മണ്ഡലത്തില്‍ ഇതോടെ 15 പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി. ഇന്ന് (ഏപ്രില്‍ 5) സൂക്ഷ്മ പരിശോധന നടക്കും. എട്ട് വരെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാം. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ഥികളുടെ സ്വത്ത് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ https://affidavit.eci.gov.in/ എന്ന വെബ്സൈറ്റില്‍ ലഭിക്കും.





പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

