January 28, 2026

പുലക്കാട്ടുകര കർമ്മലനാഥ ദൈവാലയത്തിൽ തിരുനാളിന് കൊടിയേറി

Share this News

പുലക്കാട്ടുകര  കർമ്മലനാഥ ദൈവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും , പരിശുദ്ധ കന്യകാമറിയത്തിന്റെയും, വിശുദ്ധ യൗസേപിതാവിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. തിരുനാൾ കൊടിയേറ്റത്തിന്റെ ഭാഗമായി ആഘോഷമായ വിശുദ്ധ കുർബാനക്ക് തൃശൂർ ദേവമാത പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാദർ ജോസ് നന്തിക്കര CMI യും, മടഗാസ്കർ രൂപതയിൽ സേവനം ചെയ്യുന്ന ഫാദർ ഷൈജു ആളൂർ CMI യും, ഇടവക വികാരി ഫാദർ സിജു പുളിക്കനും നേതൃത്വം നൽകി.
തിരുനാളിന്റെ നവനാൾദിനങ്ങളിൽ വൈകിട്ട് 6.00 മണിക്ക് ആരാധനയോട് കൂടിയ ജപമാലയും ,  തിരുസമർപ്പണവും ,  നവനാല്‍ പാട്ടുകുർബാനയും ,  ലദീഞ്ഞ്, നൊവേന എന്നിങ്ങനെ നടത്തപ്പെടുംമെന്നും തിരുനാൾ ദിനങ്ങളായ ഏപ്രിൽ 12 തിയതി വെള്ളിയാഴ്ച വൈകിട്ട്  6 മണിക്കുള്ള വിശുദ്ധ കുർബാനയ്ക്ക് രാജ്കോട്ട് രൂപത വികാര ജനറൽ മോൺസന്നൂർ  ജോയച്ചൻ പറഞ്ഞാട്ട് മുഖ്യകാർമ്മികത്വം വഹിക്കും  തുടർന്ന് ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മവും നടത്തപ്പെടും, ഏപ്രിൽ 13 തീയതി ശനിയാഴ്ച പ്രസിതേന്തിവാഴ്ച്ചക്കും, കൂടുതൽ ശുശ്രൂഷക്കുമായി ഇൻഡോർ രൂപത ബിഷപ്പ്  മാർ. ചാക്കോ തോട്ടുമാരിക്കൽ SVD പിതാവും, തിരുനാൾ ദിനമായ  ഏപ്രിൽ 14 തിയതി ഞായറാഴ്ച രാവിലെ 9 മണിക്ക് നടത്തപ്പെടുന്ന ആഘോഷമായ തിരുനാൾ വിശുദ്ധ കുർബാനയ്ക്ക്  ഇറ്റാനഗർ രൂപതാ ബിഷപ്പ് ബെന്നി വർഗ്ഗീസ് എടത്താട്ടൽ മുഖ്യ കാർമ്മികത്വം വയ്ക്കും. തുടർന്ന് വൈകിട്ട് 4:00 മണിക്ക് ഭക്തിനിർഭരമായ പ്രദക്ഷിണവും നടത്തപ്പെടും എന്ന് ഇടവക വികാരി ഫാദർ സിജു പുളിക്കൻ, തിരുനാൾ ജനറൽ കൺവീനർ ലിയോൺ താഴത്ത് , മറ്റ് കമ്മറ്റി അംഗങ്ങൾ നടത്തുകൈക്കാരൻ എഡിസൺ ഡേവീസ് എന്നിവർ അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!