
ചാലക്കുടി യാർഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നു 4 ട്രെയിനുകൾ പൂർണമായും 8 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.എറണാകുളത്തു നിന്നു രാവിലെ 7.45നു പുറപ്പെടുന്ന എറണാകുളം – കോട്ടയം പാസഞ്ചർ, വൈകിട്ട് 5.20നു കോട്ടയത്തു നിന്നു പുറപ്പെടുന്ന കോട്ടയം – എറണാകുളം പാസഞ്ചർ, ഷൊർണൂരിൽ നിന്നു രാവിലെ 4.30നു പുറപ്പെടുന്ന ഷൊർണൂർ – എറണാകുളം മെമു, വൈകിട്ട് 5.40ന് എറണാകുളത്തു നിന്നു ഷൊർണൂരിലേക്കു പോകുന്ന മെമു എന്നിവയാണു പൂർണമായി റദ്ദാക്കിയവ.
രാവിലെ 9.45ന് എന്മോറിൽനിന്നു പുറപ്പെടുന്ന ചെന്നൈ എഗ്മോർ – ഗുരുവായൂർ എക്സ്‌പ്രസ് എറണാകുളത്ത് ഓട്ടം നിർത്തും. രാത്രി 11.15നു ഗുരുവായൂരിൽ നിന്നു തിരികെ എഗ്മോറിലേക്കു പുറപ്പെടേണ്ട ട്രെയിൻ രാത്രി 1.20ന് എറണാകുളത്തു നിന്നു യാത്ര ആരംഭിക്കും.
പുലർച്ചെ 3.25നു ഗുരുവായൂരിൽ നിന്നു തിരുവനന്തപുരത്തേക്കു പോകുന്ന ഇൻ്റർസിറ്റി എക്സ്പ്രസ് 5.20ന് എറണാകുളം ജംക്ഷനിൽ നിന്നു പുറപ്പെടും തിരികെ 5.30നു തിരുവനന്തപുരത്തു നിന്നു ഗുരുവായൂരിലേക്കു പുറപ്പെടുന്ന ഇന്റർസിറ്റി എക്സ്പ്രസ് എറണാകുളത്ത് ഓട്ടം നിർത്തും. വൈകിട്ട് 4.30ന് കാരയ്ക്കലിൽ നിന്ന് എറണാകുളത്തേക്കു പുറപ്പെടേണ്ട എക്സ്പ്രസ് പാലക്കാട്ട് ഓട്ടം നിർത്തും. രാത്രി 10.25ന് എറണാകുളത്തു നിന്നു കാരയ്ക്കലിലേക്കു പുറപ്പെടേണ്ട ഇതേ ട്രെയിൻ രാത്രി 1.40നു പാലക്കാട്ടു നിന്നു പുറപ്പെടും.
ഗുരുവായൂരിൽ നിന്നു പുലർച്ചെ 5.50നു മധുരയിലേക്കു പുറപ്പെടേണ്ട മധുര എക്സ്പ്രസ് രാവിലെ 8ന് എറണാകുളം ടൗൺ ടൗൺ സ്‌റ്റേഷനിൽ നിന്നു യാത്ര ആരംഭിക്കും. മധുരയിൽ നിന്നു 11.20നു ഗുരുവായൂരിലേക്കു പുറപ്പെടേണ്ട ഇതേ ട്രെയിൻ എറണാകുളം സ്റ്റേഷനിൽ ഓട്ടം അവസാനിപ്പിക്കും.
വൈകുകയോ വഴിതിരിച്ചു വിടുകയോ ചെയ്യുന്ന വണ്ടികൾ പുണെ – കന്യാകുമാരി എക്സ്പ്രസ് മുന്നേകാൽ മണിക്കൂർ വൈകും.മൈസൂരു – കൊച്ചുവേളി എക്സ്സ്പ്രസ് 3.05 മണിക്കൂർ വൈകുകയോ വഴിതിരിച്ചു വിടുകയോ ചെയ്യും.
. ചെന്നൈ – തിരുവനന്തപുരം മെയിൽ, ബെംഗളൂരു – എറണാകുളം എക്സ്പ്രസ് എന്നിവ 2 മണിക്കൂർ വൈകും.
ബെംഗളൂരു – കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്, നിസാ മുദ്ദീൻ – എറണാകുളം മംഗള എക്സ്പ്രസ്, എറണാകുളം – പുണെ പൂർണ എക്സ്പ്രസ്
എന്നിവ ഒരു മണിക്കൂറും ചണ്ഡിഗഡ് – കൊച്ചുവേളി സമ്പർക്ക ക്രാന്തി എക്സ്പ്രസ് 30 മിനിറ്റും വൈകിയോടും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

