September 8, 2024

തൃശൂർ മാള മെറ്റ്സ് കോളേജിൽ അസി. പ്രൊഫസർ, ലക്ചറർ, അഡ്മിഷൻ കൗൺസിലർ എന്നീ തസ്തികകളിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു

Share this News

തൃശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലും മെറ്റ്സ് പോളിടെക്നിക് കോളേജിലും എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം/ ബിരുദം നേടിയവരെ വിവിധ വകുപ്പുകളുടെ അസി. പ്രൊഫസർ / ലക്ചറർമാരായി നിയമിക്കുന്നു.  കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം/ ബിരുദം നേടിയവരെയും ബയോടെക്നോളജിൽ ബിരുദാനന്തര ബിരുദം നേടിയ വരെയുമാണ് നിയമിക്കുന്നത്. കൂടാതെ മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസർമാരെ നിയമിക്കുന്നു. യോഗ്യത: ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കണം. പരീക്ഷകളിൽ
60% മാർക്ക് എങ്കിലും നേടിയിരിക്കണം. അസിസ്റ്റൻറ് പ്രൊഫസർ / ലക്ചറർ എന്നീ തസ്തികകളിലേക്ക് അദ്ധ്യാപന പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്. അദ്ധ്യാപന അഭിരുചിയുള്ള പുതിയതായി യോഗ്യത നേടിയവർക്കും അപേക്ഷിക്കാം.
കൂടാതെ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്  അഡ്മിഷൻ കൗൺസിലർമാരെ നിയമിക്കുന്നു.  വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായി നേരിട്ടും അല്ലാതെയും നന്നായി സംസാരിക്കാൻ കഴിവുള്ള ബിരുദധാരികളെയാണ് അഡ്മിഷൻ കൗൺസിലർമാരായി നിയമിക്കുന്നത്. അപേക്ഷിക്കുവാനുള്ള അവസാന തീയ്യതി ഏപ്രിൽ 12 ആണ്. യോഗ്യത, പരിചയസമ്പന്നത എന്നിവയ്ക്ക് അനുയോജ്യമായ രീതിയിൽ ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുവാനും www.metsengg.ac.in,  www.metspoly.ac.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. അപേക്ഷകൾ careers@metsengg.ac.in എന്ന ഈ-മെയിലിൽ അയക്കുക . സംശയനിവാരണത്തിന് 9188400951 എന്നെ മൊബൈൽ നമ്പറിൽ ബന്ധപ്പെടുക.

ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!