ദേശീയപാത ചുവന്നമണ്ണിൽ അക്വാഡക്‌ടിലേയ്ക്ക് ലോറി ഇടിച്ചുകയറി അപകടം. ഇന്ന് പുലർച്ചെ 5 മണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ നിയന്ത്രണം വിട്ട ലോറി അക്വാഡക്ടിൻ്റെ തൂണിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ ലോറിയിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. മധുര കാവുണ്ടൻപട്ടി സ്വദേശികളായ വിഗ്നേഷ് , രഞ്ജിത്ത് , മണികണ്ഠൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഹൈവേ ആംബുലൻസിൽ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഹൈവേ പോലീസ്, ദേശീയപാത റിക്കവറി വിഭാഗം എന്നിവർ സ്ഥലത്തെത്തിമേൽ നടപടികൾ സ്വീകരിച്ചു.