നെന്മാറ വേല കഴിഞ്ഞ് വരികയായിരുന്ന ബൈക്കാണ് ഗതാഗത നിയന്ത്രണത്തിന് വെച്ച ബാരിക്കെയ്ഡിൽ ഇടിച്ച് വീണത്. തൃപ്പൂണിത്തറ സ്വദേശിയായ ഷിലേഷ് കെ എസ് ആണ് അപകടത്തിൽ പെട്ടത്.കുതിരാൻ വില്ലൻ വളവിലാണ് സംഭവം. ഉടൻ തന്നെ നാട്ടുകാരുടെ സഹായത്താൽ ആംബുലൻസിൽ കയറ്റി തൃശ്ശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. യുവാവിൻ്റെ കാലിന് പരിക്ക് ഉണ്ട്. പന്തലാംപാടത്ത് റോഡിൻ്റെ സെൻ്ററിൽ ഇടിച്ചാണ് അപകടം പറ്റിയത് പനമുക്ക് നെടുപ്പുഴ സ്വദേശികളായ വിപിൻ , സന്തോഷ് എന്നിവരാണ് അപകടത്തിൽപ്പെട്ടത് വാണിയംപാറയിൽ നിന്നും 108 ആംബുലൻസ് എത്തി ആശുപത്രിയിലേക്ക് കൊണ്ടു പോയി.നെന്മാറ വേലയുടെ വെടിക്കെട്ട് കാണുന്നതിന് വേണ്ടി തൃശ്ശൂർ ,എറണാകുളം , മലപ്പുറം എന്നീ ഭാഗത്തുനിന്നും നിരവധി ആളുകൾ വരാറുണ്ട് . ആദ്യ കാലഘട്ടങ്ങളിൽ വേല കഴിഞ്ഞ് പുലർച്ചെ വാഹനം ബ്ലോക്ക് ഉണ്ടാകുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്