ഷൈനി വിൽസൻ ഏഷ്യൻ അത് ലീറ്റ്സ് കമ്മിഷൻ അംഗം
ഏഷ്യൻ അത്ല റ്റിക് കൗൺസി ലിൻ്റെ അത് ലീറ്റ്സ് കമ്മിഷൻ അംഗമായി ഒളിംപ്യൻ ഷൈനി വിൽസനെ നിയമിച്ചു. പി.ടി.ഉഷ അംഗമായിരുന്ന കമ്മിഷന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് പുനഃസംഘടിപ്പിച്ച പുതിയ സമിതിയിലെ ഇന്ത്യയിൽ നിന്നുള്ള ഏക അംഗമാണ് ഷൈനി. ഖത്തർ സ്വദേശി മുഹമ്മദ് സുലൈമാൻ അധ്യക്ഷനായ സമിതിയിൽ ഷൈനി വിൽസനടക്കം 8 അംഗങ്ങളാണുള്ളത്. ബാങ്കോക്കാണ് ആസ്ഥാനം. പുതിയ സമിതിയുടെ ആദ്യ യോഗം ഇന്ന് നടക്കും.