July 27, 2024

വാണിയമ്പാറ ശ്രീനാരായണ ഗുരു ഭക്ത സമാജത്തിൻ്റെ വാർഷികവും അവാർഡ് വിതരണവും നടത്തി

Share this News

ശ്രീനാരായണ ഗുരു ഭക്ത സമാജം (SNBS) വാണിയമ്പാറയുടെ വാർഷികാഘോഷവും 2022-2023 വർഷത്തെ Full A + അവാർഡ് വിതരണവും നടത്തി

ശ്രീനാരായണ ഗുരു ഭക്ത സമാജം (SNBS) വാണിയമ്പാറയുടെ വാർഷികാഘോഷവും 2022-2023 വർഷത്തിൽ വാണിയംപാറയിൽ ഉൾപ്പെടുന്ന 6, 7, 8 വാർഡുകളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിൽ എ പ്ലസ് നേടിയത് അനുശ്രീ എസ്, അശ്വതി പി.ജെ, ബെൻസി മോഹൻ, അജിഷ കെ.ആർ, അനീഷ ബെന്നി, നദാലിയ ഫാത്തിമ എന്നിവരാണ്
എസ്.എസ്.എൽ.സി A+ അവാർഡ് നേടിയത് അൻവിയ റോയി, ഹെൽന ബിനീഷ് എന്നീ വിദ്യാർത്ഥികളാണ് . ശ്രീനാരായണഗുരു ഭക്തസമാജം പതിനൊന്ന് വർഷമായി മുഴുവൻ വിഷയത്തിലും എ പ്ലസ് കിട്ടിയ വിദ്യാർത്ഥികളെ ആദരിക്കുന്നത് സമാജം സെക്രട്ടറി രാഹുൽ എൻ. സി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡൻ്റ് MM സത്യൻ അദ്ധ്യക്ഷത വഹിച്ചു. 
വാർഷികത്തിന്റെ ഉദ്ഘാടനവും അവാർഡ് വിതരണവും സംസ്ഥാനത്തെ മികച്ച ജനമൈത്രി ബീറ്റ് ഓഫീസർ പുരസ്ക്കാരവും 2022-ൽ കേരള പോലീസ് അക്കാദമിയ്ക്കായി സംവിധാനം ചെയ്ത ‘ഷെയർ’ എന്ന ഹ്രസ്വചിത്രത്തിന് 2023 ഏപ്രിലിൽ നടന്ന CFL അന്താരാഷ്ട്ര ഹ്രസ്വ ചിത്ര മേളയിൽ മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുളള പുരസ്ക്കാരവും Social Awareness and Information സേവനവിഭാഗത്തിലെ മികവിന് 2022 ലെ സംസ്ഥാന പോലീസ് മേധാവിയുടെ ‘ബാഡ്ജ് ഓഫ് ഓണർ’ പുരസ്ക്കാരം ലഭിച്ച തൃശ്ശൂരിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അരുൺ കുന്നമ്പത്ത് നിർവഹിച്ചു.മൊബൈൽ ഫോൺ കമ്പ്യൂട്ടർ എന്നിവയുടെ കൂടുതൽ ഉപയോഗ മൂലം ഉണ്ടാകുന്ന ദൂഷ്യഫലങ്ങളെ കുറിച്ച് വ്യക്തിത്വ വികസന ക്ലാസും നടത്തി.

ജോ.സെക്രട്ടറി CM രാജൻ, വിലങ്ങന്നൂർ സമജം പ്രസിഡൻ്റ് അപ്പുക്കുട്ടൻ, സെക്രട്ടറി ദർശൻ , എക്സിക്യൂട്ടീവ് അംഗങ്ങളായ അരവിന്ദാക്ഷൻ,സതീഷ് , ശശീധരൻ, രാമകൃഷ്ണൻ,ഉണ്ണികൃഷ്ണൻ എന്നിവരും സംസാരിച്ചു മാതൃസമാജം പ്രസിഡൻ്റ് രമണി നന്ദി പ്രകാശിച്ചു. പൊതുയോഗത്തിന് ശേഷം കലാപരിപാടികളും ഉണ്ടായിരുന്നു.

പ്രാദേശിക വാർത്തകൾ what’s app ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!