September 8, 2024

ഇന്ന് ഈസ്റ്റര്‍; പ്രത്യാശയുടെ സന്ദേശവുമായി പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകൾ

Share this News

ഇന്ന് ഈസ്റ്റര്‍. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് യേശുദേവന്റെ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷിക്കുകയാണ്. അസത്യത്തിന്റെയും അന്യായത്തിന്റെയും വിജയം ക്ഷണികമെന്നും എത്ര ത്യാഗം സഹിച്ചും സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളണമെന്നുമുളള സന്ദേശമാണ് ഈസ്റ്റര്‍ പങ്കുവയ്ക്കുന്നത്. കേരളത്തിലെ വിവിധ ദേവാലയങ്ങളില്‍ ഉയിര്‍പ്പ് ശുശ്രൂഷകള്‍ നടന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പ ഉയിർപ്പ് പ്രാ‌ർത്ഥനകൾക്ക് നേതൃത്വം നൽകി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ദുഖ വെള്ളിയാഴ്ചയിലെ പ്രദക്ഷിണത്തിൽ നിന്നും മാർപ്പാപ്പ വിട്ടുനിന്നിരുന്നു. ഈസ്റ്റർ ശുശ്രൂഷകൾക്കായി വീൽ ചെയ്റിലാണ് മാർപ്പാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ എത്തിയത്. ഒരു മണിക്കൂറോളം നീണ്ട ചടങ്ങിൽ പങ്കെടുത്ത അദ്ദേഹം 10 മിനുട്ട് ഈസ്റ്റർ സന്ദേശവും നൽകി. ശക്തമായ വിശ്വാസത്തിന് ജീവിതത്തിലെ ഒരു സന്തോഷത്തേയും തച്ചുടയ്ക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു
രാഷ്ട്രപതി ദ്രൗപതി മുര്‍മു വിശ്വാസികള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. ഉയർത്ത് എഴുന്നൽപ്പിന്‍റെ ഓർമ്മയിൽ ക്രൈസ്തവ ആരാധനാലയങ്ങൾ. ഇന്നലെ വൈകുന്നേരം തുടങ്ങിയ പ്രാർത്ഥനകളും ശുശ്രൂഷകളും നേരം പുലരും വരെ തുടർന്നു. കോതമംഗലം രൂപതക്ക് കീഴിലെ ആരക്കുഴ സെന്‍റ് മേരീസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ ദൈവാലയത്തിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ഉയിർപ്പ് ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. സുശ്രൂശകളിലും വിശുദ്ധ കുർബാനകളിലും നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. പട്ടം സെന്റ് മേരിസ് പള്ളിയിൽ കർദിനാൾ ക്ലിമിസ് ബാവ നേതൃത്വം നൽകി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!